വായ്പകള്‍ക്ക് അംഗീകൃത സ്ഥാപനങ്ങളെ തന്നെ സമീപിക്കുക
ലോണ്‍ ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതികളും വിവാദങ്ങളും ധാരാളം ഉയരുന്നുണ്ടെങ്കിലും കെണിയില്‍പ്പെട്ടവരില്‍ ഏറെപ്പേരും മാനഹാനി ഭയന്ന് വിവരം പുറത്തുപറയാന്‍ മടിക്കുന്നുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച് ആളുകള്‍ പരാതി നല്‍കാന്‍ മടിക്കുന്നുണ്ട്. ലോണ്‍ ആപ്പ് മാഫിയയെ ഭയന്നും അപമാനവും കാരണമാണ് പലരും പരാതി നല്‍കാന്‍ മടിക്കുന്നത്. ലോണ്‍ ആപ്പ് തട്ടിപ്പിന് ഇരയാകുന്നവരില്‍ ഏറെയും യുവതികളും വീട്ടമ്മമാരുമാണെന്നും പൊലീസ് വ്യക്തമാക്കുന്നുണ്ട്.
ജീവന്റെയും ചോരയുടെയും മീതെ നിന്ന് ആഘോഷിക്കരുത്
എത്ര വലിയ ദുരന്തങ്ങളുണ്ടായാലും അതില്‍ നിന്ന് യാതൊരുവിധ പാഠങ്ങളും പഠിക്കില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് നമ്മുടെ ഭരണകൂട സംവിധാനങ്ങളും വിവിധ അധികാരകേന്ദ്രങ്ങളെ നിയന്ത്രിക്കുന്നവരും. അതുകൊണ്ടുതന്നെയാണ് കേരളത്തെ ഞെട്ടിച്ച വെടിക്കെട്ട് അപകടങ്ങളില്‍ ഒന്നുകൂടി സംഭവിച്ചത്. കൊടുംചൂട് കാലത്ത് യാതൊരുവിധ മര്യാദകളും ഇല്ലാതെ ഇത്തരം വെടിക്കെട്ട് ആഘോഷങ്ങള്‍ നിയന്ത്രിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയും വിശ്വാസത്തിന്റെ പേരിലുള്ള അനാചാരങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കാതെയും കണ്ണടച്ചതിന്റെയും പ്രോത്സാഹനം നല്‍കിയതിന്റെ അനന്തരഫലങ്ങള്‍
സ്ട്രോങ് റൂം വിവാദങ്ങള്‍
വോട്ടെടുപ്പ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ കോഴിക്കോട്ടും പാലക്കാട്ടും വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച വീഴ്ചകള്‍ കാരണമാണ് ഏറെ വിവാദങ്ങളുണ്ടാക്കിയ ഈ സംഭവങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്നാണ് രാഷ്ട്രീയ നേതാക്കളുടെ വാദം. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുകയാണെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.സ്ട്രോങ് റൂം തുറക്കല്‍ വാര്‍ത്തയാവുകയും രാഷ്ട്രീയനേതാക്കള്‍ പരാതികളുമായി രംഗത്തെത്തുകയും ചെയ്തതോടെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ തുറക്കരുതെന്ന്
വനിതാസംവരണം എന്ന രാഷ്ട്രീയ ആയുധം
വനിതാ സംവരണ ബില്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ പരാജയപ്പെട്ടത് രാജ്യത്തെ പ്രതിപക്ഷം ആഘോഷിക്കുന്നതിനൊപ്പം ഇക്കാര്യം വലിയ പ്രചാരണായുധമാക്കാന്‍ ബിജെപിയും കൊണ്ടുപിടിച്ച് ശ്രമിക്കുകയാണ്. നിലവില്‍ നിയമസഭാ തെരഞ്ഞെടുപ്പ് കാലമായിട്ടും പ്രധാനമന്ത്രി വനിതാസംവരണബില്‍ ലോക്സഭയില്‍ പരാജയപ്പെടുത്തിയ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ്. അതേസമയം ബിജെപിയുടെ താല്‍പര്യങ്ങള്‍ രാജ്യത്തിന് മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി നിന്ന് ചെരുത്ത് തോല്‍പ്പിച്ചതിന്റെ ആഹ്ലാദത്തിലാണ് രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍.മണ്ഡലം പുനര്‍നിര്‍ണയത്തിലും ലോക്സഭാ-നിയമസഭാ
പി വി അന്‍വറിന്റെ രാഷ്ട്രീയം
ബേപ്പൂരില്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച മുന്‍ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടതായി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ആദ്യം കോണ്‍ഗ്രസുകാരനായും പിന്നീട് സിപിഎമ്മിനൊപ്പവും അവിടെ നിന്നും പിണങ്ങി സ്വന്തം പ്രസ്ഥാനമുണ്ടാക്കി നോക്കിയെങ്കിലും ക്ലച്ച് പിടിക്കാതെ നേരെ കൊല്‍ക്കത്തയില്‍ മമത ബാനര്‍ജിയുടെ പാര്‍ട്ടിയെ കേരളത്തില്‍ ശക്തിപ്പെടുത്താനിറങ്ങിയും കേരള രാഷ്ട്രീയത്തില്‍ നിലയുറപ്പിക്കാനുള്ള നീക്കങ്ങളെല്ലാം പാലിയതോടെയാണ് പി വി അന്‍വര്‍ വീണ്ടും
ജീവനെടുക്കുന്ന ലോണ്‍ ആപ്പ് കെണി
അഞ്ചരക്കണ്ടി ദന്തല്‍ കോളെജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിന് പിന്നില്‍ ലോണ്‍ ആപ്പുകളുടെ സമ്മര്‍ദ്ദവും കാരണമായിട്ടുണ്ടെന്ന വിവരങ്ങള്‍ പുറത്തുവരുകയും വടകര സ്വദേശിയായ യുവാവ് ലോണ്‍ ആപ്പില്‍ നിന്ന് വായ്പയെടുത്ത് അവരുടെ ഭീഷണി അസഹ്യമായപ്പോള്‍ നാടുവിട്ടുപോവുകയും ചെയ്തത് വാര്‍ക്കയായിരുന്നു. ഇതിന് മുമ്പ് ലോണ്‍ ആപ്പ് കെണികളില്‍ കുരുങ്ങി ആത്മഹത്യ ചെയ്തവരുടെ എണ്ണവും ഏറെയാണ്. കൊയിലാണ്ടിയിലെ യുവതി അടക്കമുള്ലവരുപടെ മരണം ലോണ്‍ ആപ്പ്
ഉഷ്ണ തരംഗം: അതീവ ജാഗ്രത വേണം
സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ കാലാവസ്ഥാ വകുപ്പ് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസം സൂര്യാഘാതമേറ്റ് കിണര്‍ പണി ചെയ്തുകൊണ്ടിരുന്ന യുവാവ് മരിച്ചിരുന്നു. കണ്ണൂര്‍ പള്ളിപ്പൊയില്‍ സ്വദേശിയായ മുപ്പത്തിയേഴുകാരന്‍ സനല്‍കുമാര്‍ ആണ് മരിച്ചത്. കനത്ത ചൂടിനെ തുടര്‍ന്ന് കണ്ണവത്ത് കിഴവാക്കാലില്‍ താമസിക്കുന്ന ജാര്‍ഖണ്ഡ് സ്വദേശി അംജാദ് അന്‍സാരി
പൂരം കൊണ്ട് ആര്‍ക്കാണ് പ്രയോജനം ?
എത്ര വലിയ ദുരന്തങ്ങളുണ്ടായാലും അതില്‍ നിന്ന് യാതൊരുവിധ പാഠങ്ങളും പഠിക്കില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് നമ്മുടെ ഭരണകൂട സംവിധാനങ്ങള്‍. അതുകൊണ്ടുതന്നെയാണ് കേരളത്തെ ഞെട്ടിച്ച വെടിക്കെട്ട് അപകടങ്ങളില്‍ ഒന്നുകൂടി സംഭവിച്ചിരിക്കുന്നത്. കൊടുംചൂട് കാലത്ത് യാതൊരുവിധ മര്യാദകളും ഇല്ലാതെ ഇത്തരം വെടിക്കെട്ട് ആഘോഷങ്ങള്‍ നിയന്ത്രിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയും വിശ്വാസത്തിന്റെ പേരിലുള്ള അനാചാരങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കാതെയും കണ്ണടച്ചതിന്റെയും പ്രോത്സാഹനം നല്‍കിയതിന്റെ അനന്തരഫലങ്ങള്‍ തന്നെയാണ് തൃശൂരിലെ വെടിക്കെട്ട്
അടിച്ചമര്‍ത്തലുകള്‍ എത്രകാലം വിലപ്പോവും!
ദേവികുളം മുന്‍ എംഎല്‍ എ എസ് രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയപ്പോള്‍ സിപിഎം കുലുങ്ങിയില്ല, കൊട്ടാരക്കര മുന്‍ എംഎല്‍എ ആയിഷാ പോറ്റി കോണ്‍ഗ്രസിലേക്ക് പോയപ്പോഴും സിപിഎം കുലുങ്ങിയതായി ഭാവിച്ചില്ല, എംഎല്‍എയൊന്നുമാകാത്ത വി കുഞ്ഞിക്കൃഷ്ണന്‍ പയ്യന്നൂരില്‍ കലാപക്കൊടി ഉയര്‍ത്തിയപ്പോള്‍ സിപിഎം ചെറുതായൊന്ന് കുലുങ്ങി, കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് പാര്‍ട്ടി വിമതരെ കൂട്ടി സമ്മേളനം നടത്തിയ പി കെ ശശിയെയും തീര്‍ത്തും അവഗണിക്കാനായിരുന്നു
ചാണ്ടിച്ചന്‍ പുപ്പുലിയാണ്
പത്തുവര്‍ഷത്തെ പിണറായി വിജയന്‍ ഭരണം ഇനി തുടരണോ അതോ യുഡിഎഫ് നേതാക്കള്‍ അവകാശപ്പെടുന്നതുപോലെ നൂറ് സീറ്റ് നേടി ഭരണമാറ്റം സാധ്യമാകുമോ എന്നറിയാന്‍ മെയ് നാല് വരെ കാത്തിരിക്കണം. ഇക്കുറി ബിജെപിയും വലിയ പ്രതീക്ഷയിലാണ്. 2016ല്‍ തുറന്ന നിയമസഭാ അക്കൗണ്ട് 2021ല്‍ പൂട്ടിക്കെട്ടിയ ജാള്യത മാറ്റാനാണ് കേന്ദ്രഭരണപ്പാര്‍ട്ടി ശ്രമിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശതെരഞ്ഞെടുപ്പിലും കാട്ടിയ കരുത്ത് ഇക്കുറിയും ഫലിച്ചാല്‍ ബിജെപിക്കും ചിലപ്പോള്‍
