politicalkerala@gmail.com
July 14, 2026
എജ്യൂമാർട്ട് പ്ലസ് ഷോറൂം അരയിടത്തുപാലത്ത്
Politics

എജ്യൂമാർട്ട് പ്ലസ് ഷോറൂം അരയിടത്തുപാലത്ത്

Jun 24, 2026

​കോഴിക്കോട്: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഓഫീസുകൾക്കും ഇനി സന്തോഷവാർത്ത. കേരളത്തിലെ ഏറ്റവും വലിയ അക്കാദമിക് ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ എജ്യൂമാർട്ട് പ്ലസ് (Edumart Plus) ഏറ്റവും പുതിയ ബഹുനില ഷോറൂം കോഴിക്കോട് നഗരത്തിൽ തുറന്നു. ആർ. പി. മാളിന് തൊട്ടടുത്ത്, അരയിടത്തുപാലം ഫ്ലൈ ഓവറിന് സമീപമാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഈ പുതിയ ഷോറൂം പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ. സദാശിവൻ, പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ നൂർ ജലീല, ബി. എൻ. ഐ എക്സിക്യൂട്ടീവ് ഡയറക്ടർ എ. എം. ഷെരീഫ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തു.

​പഠന-ഓഫീസ് ആവശ്യങ്ങൾക്കുള്ളതെല്ലാം ഒരൊറ്റ മേൽക്കൂരയ്ക്ക് കീഴിൽ ഏറ്റവും ആകർഷകമായ വിലക്കുറവിൽ ലഭ്യമാക്കുക എന്നതാണ് എജ്യൂമാർട്ട് പ്ലസിന്റെ പ്രത്യേകത. സ്കൂൾ, കോളേജ് തലങ്ങളിലെ എല്ലാവിധ പാഠപുസ്തകങ്ങളും റഫറൻസ് ഗ്രന്ഥങ്ങളും, കോർപ്പറേറ്റ് ഓഫീസുകൾക്കായുള്ള വിപുലമായ സ്റ്റേഷനറി ഉൽപ്പന്നങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

​വിദ്യാഭ്യാസ രംഗത്തെ നിങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും വിശ്വസ്തതയോടെ സമീപിക്കാവുന്ന എജ്യൂമാർട്ട് പ്ലസിന്റെ ഈ പുതിയ ബഹുനില ഷോറൂം കോഴിക്കോട്ടുകാർക്ക് തികച്ചും വ്യത്യസ്തമായൊരു ഷോപ്പിംഗ് അനുഭവം സമ്മാനിക്കും. മികച്ച ഓഫറുകളോടെ സാധനങ്ങൾ സ്വന്തമാക്കാൻ അരയിടത്തുപാലം ഫ്ലൈഓവറിന് സമീപമുള്ള എജ്യൂമാർട്ട് പ്ലസ് ഷോറൂം സന്ദർശിക്കാം.

Leave a Reply

Your email address will not be published. Required fields are marked *