ചാണ്ടിച്ചന്‍ പുപ്പുലിയാണ്
പത്തുവര്‍ഷത്തെ പിണറായി വിജയന്‍ ഭരണം ഇനി തുടരണോ അതോ യുഡിഎഫ് നേതാക്കള്‍ അവകാശപ്പെടുന്നതുപോലെ നൂറ് സീറ്റ് നേടി ഭരണമാറ്റം സാധ്യമാകുമോ എന്നറിയാന്‍ മെയ് നാല് വരെ കാത്തിരിക്കണം. ഇക്കുറി ബിജെപിയും വലിയ പ്രതീക്ഷയിലാണ്. 2016ല്‍ തുറന്ന നിയമസഭാ അക്കൗണ്ട് 2021ല്‍ പൂട്ടിക്കെട്ടിയ ജാള്യത മാറ്റാനാണ് കേന്ദ്രഭരണപ്പാര്‍ട്ടി ശ്രമിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശതെരഞ്ഞെടുപ്പിലും കാട്ടിയ കരുത്ത് ഇക്കുറിയും ഫലിച്ചാല്‍ ബിജെപിക്കും ചിലപ്പോള്‍
ജനാധിപത്യത്തെ തിരുത്തേണ്ടത് വോട്ടര്‍മാരാണ്
മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം മന്ത്രിമാരും നേതാക്കളും കഴിഞ്ഞ മൂന്നാഴ്ചകളായി തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്. ഇവിടങ്ങളിലൊന്നും ഡസന്‍ കണക്കിന് സുരക്ഷാവാഹനങ്ങളുടെ അകമ്പടിയോ പൊലീസിന്റെയും കമാന്‍ഡോകളുടെയും സുരക്ഷാവലയമോ ഒന്നും കണ്ടില്ല. സാധാരണക്കാരുടെ ഇടയിലേക്ക് ഇറങ്ങി അധികാരത്തിന്റെ യാതൊരുവിധ ധാര്‍ഷ്ട്യങ്ങളുമില്ലാതെ കൈകൂപ്പിയും വീശിയും വോട്ട് അഭ്യര്‍ത്ഥിക്കുന്നവരെയാണ് എല്ലായിടത്തും കാണാനായത്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് എന്തായിരുന്നു സ്ഥിതി. സുരക്ഷാ ഉദ്യോഗസ്ഥരുടെ വലയം, ആംബുലന്‍സ്, ഫയര്‍ഫോഴ്സ്,
രക്തദാഹികളായ ജാതിരാക്ഷസര്‍…
അധ്യാപകരുടെ ജാതി അധിക്ഷേപവും ക്രൂരമായ മാനസിക പീഡനവും സഹിക്കാനാവാതെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവം വലിയ വിവാദമാണുണ്ടാക്കിയിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികള്‍ നേരിടുന്ന വിവേചനങ്ങളുടെയും അധിക്ഷേപങ്ങളുടെയും ഇരകളിലൊരാള്‍ തന്നെയാണ് അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ ഡെന്റല്‍ കോളജ് ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജ്. ജാതിയുടെ, നിറത്തിന്റെ, സൗന്ദര്യത്തിന്റെ, സാമ്പത്തികാവസ്ഥയുടെ ഒക്കെ പേരില്‍ വിദ്യാലയങ്ങളില്‍ കുഞ്ഞുങ്ങള്‍ പീഡനം നേരിടുകയും
തിരഞ്ഞെടുപ്പ് കമ്മീഷൻ സർക്കുലറിലെ ബിജെപി സീൽ വിവാദം:270 എക്സ് ഹാൻഡിലുകൾക്ക് കേരള പോലീസീന്റെ നോട്ടീസ്
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക സർക്കുലറിൽ ബിജെപിയുടെ ചിഹ്നം പതിഞ്ഞ സീൽ ഉൾപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ സാമൂഹിക മാധ്യമ ഉപഭോക്ത…
കോണ്‍ഗ്രസിന് ശനിദശ; വിവാദച്ചുഴിയില്‍ നിന്ന് കരകയറാനാകാതെ നേതൃത്വം
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണം തിരിച്ചുപിടിക്കുക എന്ന വലിയ ലക്ഷ്യത്തോടെ മുന്നോട്ട് പോകുന്ന കോണ്‍ഗ്രസ് നേതൃത്വത്തെ തുടര്‍ച്ചയായ ആഭ്യന്തരപ്രശ്‌നങ്ങളും വിവാദങ്ങളും വരിഞ്ഞുമുറുക്കുന്നു. യുവനേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണം മുതല്‍ സാമ്പത്തിക ബാധ്യതകളും ആത്മഹത്യകളും വരെ പാര്‍ട്ടിക്ക് തലവേദനയായി മാറിയിരിക്കുകയാണ്. ഓരോ പ്രശ്‌നങ്ങളില്‍ നിന്നും പതിയെ പുറത്ത് കടക്കുമ്പോള്‍ വീണ്ടും മറ്റൊരു കുരുക്ക് കോണ്‍ഗ്രസിനെ തേടി എത്തുന്നത് പതിവായിരിക്കുകയാണ്. ചുരുക്കി പറഞ്ഞാല്‍
‘മണ്ഡലത്തില്‍ തന്നെ ഉണ്ടാകും, ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കും’; പ്രതിഷേധങ്ങള്‍ അവഗണിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഓഫീസില്‍
ലൈംഗികാരോപണ വിവാദങ്ങളെ തുടര്‍ന്ന് മണ്ഡലത്തില്‍ നിന്ന് മാറിനിന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെ എംഎല്‍എ ഓഫീസിലെത്തി. കാറിലെത്തിയ രാഹുലിനെ അനുയായികളാണ് സ്വീകരിച്ച് ഓഫീസിലേക്ക് കയറ്റിയത്. 38 ദിവസങ്ങള്‍ക്ക് ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തില്‍ തിരികെ എത്തിയിരിക്കുന്നത്. രാവിലെ മുതല്‍ രാഹുലിന്റെ വരവും കാത്ത് എംഎല്‍എ ഓഫീസിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധങ്ങള്‍ നടത്തി കാത്തുനിന്നെങ്കിലും പ്രതിഷേധക്കാര്‍ മടങ്ങിയ ശേഷമാണ് രാഹുല്‍ എത്തിയത്.
