‘മണ്ഡലത്തില്‍ തന്നെ ഉണ്ടാകും, ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കും’; പ്രതിഷേധങ്ങള്‍ അവഗണിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഓഫീസില്‍

‘മണ്ഡലത്തില്‍ തന്നെ ഉണ്ടാകും, ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കും’; പ്രതിഷേധങ്ങള്‍ അവഗണിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഓഫീസില്‍

Mar 16, 2022

ലൈംഗികാരോപണ വിവാദങ്ങളെ തുടര്‍ന്ന് മണ്ഡലത്തില്‍ നിന്ന് മാറിനിന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെ എംഎല്‍എ ഓഫീസിലെത്തി. കാറിലെത്തിയ രാഹുലിനെ അനുയായികളാണ് സ്വീകരിച്ച് ഓഫീസിലേക്ക് കയറ്റിയത്. 38 ദിവസങ്ങള്‍ക്ക് ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തില്‍ തിരികെ എത്തിയിരിക്കുന്നത്. രാവിലെ മുതല്‍ രാഹുലിന്റെ വരവും കാത്ത് എംഎല്‍എ ഓഫീസിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധങ്ങള്‍ നടത്തി കാത്തുനിന്നെങ്കിലും പ്രതിഷേധക്കാര്‍ മടങ്ങിയ ശേഷമാണ് രാഹുല്‍ എത്തിയത്.

Read More